ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് നവീകരിച്ച സെൻട്രൽ വിസ്ത ഈ മാസം 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇന്ത്യാഗേറ്റിലെ നേതാജി സുഭാഷ് ചന്ദ്രബോസ് പ്രതിമയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. വൈകിട്ട് ഏഴിന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനുശേഷം വിജയ് ചൗക്കിനും മാൻ സിംഗ് റോഡിനുമിടയിലുള്ള പാത പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. 1.8 കിലോമീറ്ററുള്ള പുൽത്തകിടികളുടെ അവസാന മിനുക്ക് പണികൾ കഴിഞ്ഞ ദിവസം നടന്നു. 177 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന സെൻട്രൽ വിസ്തയുടെ പരിപാലനം വലിയ ദൗത്യമായിരിക്കുമെന്ന് നഗരകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |