ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചുപ് എന്ന ബോളിവുഡ് സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ബിഗ്ബി. അമിതാഭ് ബച്ചൻ സംഗീതം ഒരുക്കുന്ന വിവരം സംവിധായകൻ ആർ. ബാൽകി ആണ് വെളിപ്പെടുത്തിയത്.
എല്ലാം വളരെ അപ്രതീക്ഷിതമായി സംഭവിച്ചത്. സിനിമ കണ്ടശേഷം ഉണ്ടായ വികാരം ഇതാണെന്ന് പറഞ്ഞ് പിയാനോയിൽ ഒരു ട്യൂൺ വായിച്ചു. ഇൗ ട്യൂൺ ഉപയോഗിക്കാമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം സന്തോഷ പൂർവം സമ്മാനിച്ചു.
അമിത് ജിയുടെ ഒഫീഷ്യൽ കോമ്പോസിഷൻ ലഭിച്ച ചിത്രമാണിത്. ബാൽകിയുടെ വാക്കുകൾ. ബോളിവുഡിലെ പ്രശസ്ത സംവിധായകനായ ബാൽകി ഒരുക്കിയ ചീനി കം ,പാ, ഷമിതാഭ് എന്നീ ചിത്രങ്ങളിൽ ബച്ചനായിരുന്നു നായകൻ. ദുൽഖർ സൽമാന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ചുപ്. സണ്ണി ഡിയോൾ , പൂജഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് മറ്റു താരങ്ങൾ. ഇൗ മാസം 23ന് തിയേറ്ററുകളിൽ എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |