ന്യൂഡൽഹി:പട്ടയഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ക്വാറി ഉടമകളായ പോബ്സ് ഗ്രാനൈറ്റ്സ്, റാഫി ജോൺ എന്നിവരുടെ ആവശ്യം സുപ്രീം കോടതി തള്ളി. അതേ സമയം, ക്വാറി ഉടമകളുടെ ഹർജിയിൽ മൂന്നാഴ് ചയ്ക്കകം നിലപാടറിയിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു.ഒക്ടോ. 10 ന്വിശദമായ വാദം കേൾക്കും.
. ഉടനെ അന്തിമ വാദം കേൾക്കുന്നതിനാൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്യേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ക്വാറി ഉടമകൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കെ.വി വിശ്വനാഥൻ, അഭിഭാഷകരായ ഇ.എം.എസ് അനാം, എം.കെ.എസ് മേനോൻ, ഉഷ നന്ദിനി എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |