തിരുവനന്തപുരം: മന്ത്രിയുടെ മേളത്തിന് കുംഭകുലുക്കി പുലികൾ ചുവടു വച്ചതോടെ തലസ്ഥാനത്തെ ഓണപ്പൂരത്തിന് കൊടിയേറി. പുലികളി കണ്ട് എം.എൽ.എ ഒപ്പം കൂടിയതോടെ ആവേശം ഇരട്ടിച്ചു. വിനോദ സഞ്ചാര വകുപ്പിന്റെ ഓണാഘോഷ വിളംബരത്തോടനുബന്ധിച്ചാണ് ഇന്നലെ പുലികളി സംഘടിപ്പിച്ചത്.
ഉദ്ഘാടകനായ മന്ത്രി ജി.ആർ. അനിലും വി.കെ. പ്രശാന്ത് എം.എൽ.എയുമാണ് തൃശൂർ സ്വരാജ് ഗ്രൗണ്ടിൽ സ്ഥിരമായി പുലികളി നടത്തുന്ന സതീഷ് നെടുമ്പുരയുടെ നേൃത്വത്തിലുള്ള പന്ത്രണ്ടംഗ സംഘത്തിനൊപ്പം ചുവടു വച്ചത്. മഞ്ഞയും ഓറഞ്ചും കറുപ്പും കലർന്ന നിറങ്ങളിലാണ് പുലികളെത്തിയത്. കുട്ടികളും മുതിർന്നവരും ആസ്വാദകരായപ്പോൾ, തൃശൂർ ഭാഷയിൽ തിരുവനന്തപുരത്തിനോടുള്ള സ്നേഹം പങ്കുവയ്ക്കാനും പുലികൾ മറന്നില്ല. ജാഥയുടെ ഭാഗമായി നഗരത്തിലെ പ്രധാന വേദികളിലെല്ലാം പുലികളെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |