SignIn
Kerala Kaumudi Online
Thursday, 19 September 2024 1.22 AM IST

വോട്ടർ പട്ടിക നൽകുമെന്ന് മിസ്ത്രിയുടെ കത്ത്

Increase Font Size Decrease Font Size Print Page
madhusudan-mistry

ന്യൂഡൽഹി:കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക മത്സര രംഗത്തുള്ള എല്ലാവർക്കും ലഭ്യമാക്കുമെന്ന് തിരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷൻ മധുസൂദൻ മിസ്ത്രി ശശി തരൂർ അടക്കം അഞ്ച് എം.പി മാർക്ക് നൽകിയ മറുപടിക്കത്തിൽ അറിയിച്ചു.

ഈ ആവശ്യവുമായി ഇവർ മിസ്ത്രിക്ക് കത്തെഴുത്തിയതിന് പിന്നാലെയാണ് നടപടി. ഇതോടെ ജി. 23 നേതാക്കൾക്ക് കൂടുതൽ ആത്മവിശ്വാസമായി. മറുപടി ലഭിച്ചതിൽ ശശി തരൂർ എം.പി സന്തോഷം പ്രകടിപ്പിച്ചു.

തിരഞ്ഞെടുപ്പ് സുതാര്യമായി നടത്തുമെന്ന് മിസ്‌ത്രി കത്തിൽ അറിയിച്ചു.

ആർക്കും അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാമെന്നും 10 പേരുടെ പിന്തുണ വേണമെന്നും കത്തിൽ പറയുന്നു. സ്വന്തം സംസ്ഥാനത്തെ പി.സി.സി ഓഫീസിൽ വോട്ടർ പട്ടിക പരിശോധിക്കാം. ക്യു.ആർ കോഡ് ഉള്ള വോട്ടർ ഐ.ഡി കാർഡായിരിക്കും നൽകുന്നത്. ഈ കാർഡ് ഉള്ളവർക്കേ മത്സരിക്കാനോ സ്ഥാനാർത്ഥികളെ പിന്തുണയ്‌ക്കാനോ കഴിയൂ. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പിന്തുണയ്‌ക്കുന്നവരെ തിരഞ്ഞെടുക്കാനും സൗകര്യമുണ്ട്. സെപ്തംബർ 20 മുതൽ എ.ഐ. സി.സി ആസ്ഥാനത്ത് രാവിലെ 11 മുതൽ വൈകിട്ട് ആറ് വരെ വോട്ടർ പട്ടിക ലഭ്യമാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, MADHUSUDAN MISTRY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.