തിരുവനന്തപുരം : കേരളത്തിൽ പത്ര പ്രവർത്തനത്തിന് മാതൃക കാട്ടിയ വ്യക്തിയാണ് പത്രാധിപർ കെ.സുകുമാരനെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. പത്രാധിപർ കെ.സുകുമാരൻ അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
കുട്ടിക്കാലം മുതൽ വായിച്ചു വളർന്ന പത്രമാണെങ്കിലും, 1981ൽ യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന കാലത്താണ് കേരളകൗമുദിയിൽ വന്നു തുടങ്ങിയത്. ലാളിത്യം, സത്യസന്ധത,കൃത്യനിഷ്ഠ,നിലപാടിൽ ഉറച്ചുനില്‍ക്കൽ,ഗാന്ധിയൻ ശൈലി എന്നിങ്ങനെ മുൻതലമുറയ്ക്കുണ്ടായിരുന്ന എല്ലാ പ്രത്യേകതകളും പത്രാധിപർക്കുമുണ്ടായിരുന്നു. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയുള്ള കുളത്തൂർ പ്രസംഗം അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം തെളിയിച്ചു. എല്ലാവർക്കും അത് സാധിക്കില്ല. പത്രാധിപരുടെ അതേ പാരമ്പര്യമാണ് കേരളകൗമുദി ഇന്നും പിന്തുടരുന്നതെന്നും മന്ത്രി അനിൽ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |