നാഷണൽ യൂത്ത് അത്ലറ്റിക്സിൽ ലോംഗ്ജമ്പിൽ സ്വർണം നേടി മുബ്സിന മുഹമ്മദ്
ഭോപ്പാൽ : ദേശീയ യൂത്ത് അത്ലറ്റിക്സിന്റെ രണ്ടാം ദിനം ചരിത്രം കുറച്ച് ലക്ഷദ്വീപ് സ്വദേശി മുബ്സിന മുഹമ്മദ്. ഇന്നലെ പെൺകുട്ടികളുടെ ലോംഗ്ജമ്പിൽ 5.90 മീറ്റർ ചാടിയ മുബ്സിന ദേശീയ അത്ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ലക്ഷദ്വീപുകാരിയായി.തന്റെ അവസാനചാട്ടത്തിലാണ് ഈ 16കാരി സ്വർണത്തിലെത്തിയത്. കവരത്തി ദ്വീപുകാരിയാണ് മുബ്സിന.അഹമ്മദ് ജാവേദാണ് പരിശീലകൻ. കഴിഞ്ഞ വർഷം തേഞ്ഞിപ്പലത്ത് നടന്ന സൗത്ത്സോൺ ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |