SignIn
Kerala Kaumudi Online
Friday, 30 September 2022 6.17 AM IST

ഓസ്‌കാറിൽ ഇന്ത്യൻ എൻട്രിയായി ചെല്ലോ ഷോ,​ നായിക ടിയ കോഴിക്കോടുകാരി

mm

ഇന്ത്യയുടെ ഓസ്കാർ എൻട്രിയായി ഗുജറാത്തി ചിത്രം ചെല്ലോ ഷോ തിരഞ്ഞെടുത്തപ്പോൾ ചിത്രത്തിൽ നായികയായ ടിയ സെബാസ്റ്ര്യൻ കോഴിക്കോടുകാരി. വർഷങ്ങളായി തിയേറ്ററർ രംഗത്തും ചലച്ചിത്ര പരസ്യ മേഖലയിലും ടിയ പ്രവർത്തിക്കുന്നുണ്ട്. തല്ലുമാല സിനിമയിൽ ടൊവിനോ തോമസിന്റെ സഹോദരിയായി അഭിനയിച്ച ടിയ മലയാളം, ഇംഗ്ളീഷ്, ഹിന്ദി, തമിഴ്, ബംഗാളി ഭാഷകളിൽ നാടകങ്ങൾ ചെയ്തിട്ടുണ്ട്. ബോളിവുഡ് സംവിധായകനും ഛായാഗ്രാഹകനുമായ രോഹിൻ രവീന്ദ്രൻ നായരാണ് ഭർത്താവ്. അന്തർദേശീയ ചിത്രത്തിനുള്ള മത്സരത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചെല്ലോ ഷോ മത്സരിക്കുക. കമിംഗ് ഒഫ് ഏജ് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന് പാൻ ഹളിൽ രചനയും സംവിധാനവും നിർവഹിക്കുന്നു. സംവിധായകന്റെ ആത്മകഥാംശമുള്ള ചിത്രം സമയ് എന്ന ഒൻപതു വയസുകാരൻ ആൺകുട്ടിയുടെ സിനിമാബന്ധത്തെക്കുറിച്ചാണ്. ഭവിൻ രബാരിയാണ് സമയ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MM
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.