പിറന്നാൾദിനത്തിൽ മാളികപ്പുറം പുതിയ പോസ്റ്റർ പുറത്ത്
പിറന്നാൾ ദിനത്തിൽ ഉണ്ണി മുകുന്ദന്റെ രണ്ട് ചിത്രങ്ങൾ പ്രഖ്യാപിച്ചു.യമഹ എന്ന ചിത്രം നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യും. സംവിധായകൻ എം. പത്മകുമാറിന്റെ ചീഫ് അസോസിയേറ്റായിരുന്നു ഉല്ലാസ്. ദീപു എസ്. നായരും സന്ദീപ് സദാനന്ദനും ചേർന്നാണ് രചന. ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. ബിഗ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ബിൻസ് വർഗീസാണ് നിർമ്മാണം. ഛായാഗ്രഹണം അഖിൽ ജോർജ്. രണ്ടാമത്തെ ചിത്രം ഗന്ധർവ ജൂനിയർ വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യും.അഞ്ചു ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിന് പ്രവീൺ പ്രഭാരംഭം, സുജിൻ സുജാതൻ എന്നിവർ ചേർന്നാണ് രചന. ജിഎം ഇൻഫോട് യ്ൻമെന്റ് ,ലിറ്രിൽ ബിഗ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമ്മാണം. അതേസമയംഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിൽ എത്തുന്ന മാളികപ്പുറം എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ഇരുമുടിക്കെട്ടേന്തി സന്നിധാനത്തേക്ക് പുറപ്പെടുന്ന ഉണ്ണിമുകുന്ദനെയും രണ്ടു കുട്ടികളെയും പോസ്റ്ററിൽ കാണാം. കല്യാണി എന്ന എട്ടുവയസുകാരിയുടെയും അവളുടെ സൂപ്പർ ഹീറോയായ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്നു.
ചിത്രത്തിന്റെ എഡിറ്റിംഗും വിഷ്ണുവാണ് നിർവഹിക്കുന്നത്. ആന്റോ ജോസഫിന്റെ മെഗാമീഡിയയും വേണുകുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേർന്ന് ബിഗ് ബഡ്ജറ്റിലാണ് നിർമ്മാണം. ഛായാഗ്രഹണം വിഷ്ണുനാരായണൻ. രചന: അഭിലാഷ് പിള്ള.പി.ആർ.ഒ വാഴൂർ ജോസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |