SignIn
Kerala Kaumudi Online
Wednesday, 25 September 2024 9.46 PM IST

നീണ്ടകരയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധ റാലി

Increase Font Size Decrease Font Size Print Page
neendakara
നീണ്ടകരയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധ സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ രജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

ചവറ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ തൊഴിലാളികളുടെ പ്രതിഷേധറാലിയും സംഗമവും നടന്നു. പുത്തൻ തുറ ആൽത്തറ മൂട്ടിൽ നിന്ന് ആരംഭിച്ച റാലി പരിമണത്ത് സമാപിച്ചു. നൂറുകണക്കിന് തൊഴിലുറപ്പ് തൊഴിലാളികൾ റാലിയിൽ പങ്കെടുത്തു. സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ. രജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി അദ്ധ്യക്ഷയായി. പഞ്ചായത്ത് മെമ്പർ എസ്. സേതുലക്ഷ്മി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോയി ആന്റണി, യു.ബേബി രാജൻ, കെ.രാജീവൻ, ബി.അനിൽകുമാർ തുടങ്ങി മറ്റു ജനപ്രതിനിധികളും സംസാരിച്ചു. വാർഡ് മെമ്പർ ആഗ്നസ് നന്ദി പറഞ്ഞു. ഈ വിഷയത്തിൽ ഗ്രാമപഞ്ചായത്ത് പാസാക്കിയ പ്രമേയത്തെ പിന്തുണച്ച് തൊഴിലാളികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ നിവേദനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.