SignIn
Kerala Kaumudi Online
Saturday, 27 April 2024 12.46 AM IST

വടിവൊത്ത കൈപ്പട, ആർക്കും വായിക്കാവുന്ന കുറിപ്പടി എഴുതിയ വൈറൽ ഡോക്ടർ ഇവിടെയുണ്ട്

doctor

ഡോക്ടർമാർ എഴുതി നൽകുന്ന കുറിപ്പടികൾ എത്ര ഇംഗ്ളീഷ് പരിജ്ഞാനമുള്ളവർക്കും വായിക്കാൻ കഴിയില്ല എന്നാണ് പൊതുവേയുള്ള അഭിപ്രായം. സാധാരണയായി മോശം കൈയ്യക്ഷരമുള്ളവരെ ഡോക്ടറിന് പഠിക്കുകയാണോ എന്ന് കളിയാക്കി വിളിക്കുന്നതും പതിവാണ്. എന്നാൽ ഇതിന് വിപരീതമായി പ്രചരിക്കുന്ന ഒരു കുറിപ്പടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയമായി കൊണ്ടിരിക്കുന്നത്. സംഭവം ട്രോൾ പേജുകൾ അടക്കം ഏറ്റെടുത്തതോടെ വടിവൊത്ത അക്ഷരത്തിൽ ആർക്കും വായിച്ചെടുക്കാൻ കഴിയുന്ന തരത്തിലെഴുതിയ കുറിപ്പടിക്ക് പിന്നിൽ ആരാണെന്ന അന്വേഷണം തകൃതിയായി. ഒടുവിൽ മനോഹരമായ കൈയക്ഷരത്തിന് ഉടമയായ ഡോക്ടറെ കണ്ടെത്തിയ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ.

doctor

നെന്മാറ കമ്മ്യൂണിറ്റി സെന്ററിലെ ശിശു രോഗ വിദഗ്ദനായ നിതിൻ നാരായണനാണ് ആ വൈറൽ ഡോക്ടർ. മുൻപേയുള്ള കൈയ്യക്ഷരം ഇപ്പോഴും തുടരുകയാണെന്നും എല്ലാവർക്കും മനസ്സിലാകാനാണ് വടിവൊത്ത അക്ഷരങ്ങളിൽ എഴുതുന്നതെന്നുമാണ് ഡോക്ടർ നിതിന് പറയാനുള്ളത്. താൻ എഴുതിയ കുറിപ്പടി സോഷ്യൽ മീഡിയയിൽ സംസാര വിഷയമായപ്പോഴും അതിനെപ്പറ്റി ഡോക്ടർ നിതിൻ നാരായണൻ വൈകിയാണ് അറിയുന്നത്. ഡി എം ഒ അടക്കമുള്ളവരുടെ അഭിനന്ദന പ്രവാഹം ഇതിനോടകം തന്നെ വൈറൽ ഡോക്ടർക്ക് ലഭിച്ച് കഴിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DOCTOR, PRESCRIPTION
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.