SignIn
Kerala Kaumudi Online
Friday, 26 April 2024 6.55 PM IST

ആ നമ്പർ വിട്ടൊരു കളിയില്ല,​ മോഹൻലാലിന്റെ പുത്തൻ ആഡംബര കാരവാനിനും ലഭിച്ചത് ഇഷ്ടനമ്പർ

kk

സിനിമാതാരങ്ങളുടെ പുത്ത ൻ വാഹനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ സ്വന്തമാക്കിയ പുതിയ ആഡംബര കാരവാനിന്റെ വിശേഷങ്ങളാണ് ആരാധകർ ചർച്ച ചെയ്യുന്നത് . ബ്രൗൺ നിറത്തിലുള്ള കാരവാനിന്റെ ചിത്രങ്ങൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഭാരത് ബെൻസിന്റെ 1017 ബസിന്റെ ഷാസിയിൽ ഓജസ് ഓട്ടോ മൊബൈൽസ് ആണ് കാരവാൻ രൂപകല്പന ചെയ്തത്. എറണാകുളം ആർ.ടി.ഒയ്ക്കു കീഴിൽ സ്വകാര്യ വാഹനമായി ഇത് രജിസ്റ്റർ ചെയ്ത കാരവാനിന് കൂടുതൽ സുന്ദരമാക്കുന്നത് വശങ്ങളിൽ നൽകിയിരിക്കുന്ന വലിയ ഗ്രാഫിക്സ് സ്റ്റിക്കറുകളാണ്. മോഹൻലാലിന്റെ ഇഷ്ട നമ്പറായ 2255 ആണ് ഈ വാഹനത്തിനും ലഭിച്ചിരിക്കുന്നത്.

കിടപ്പുമുറിയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുമായാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം.

3907 സി.സി. ശേഷിയുള്ള നാല് സിലിണ്ടർ 4ഡി34ഐ സി.ആർ.ഡി.ഐ ഡീസൽ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 എച്ച്.പി. പവറും 520 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവലാണ് ഇതിലെ ട്രാൻസ്മിഷൻ.

View this post on Instagram

A post shared by The Complete Actor (@thecompleteactor_)

അതേസമയം ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം പൂർത്തിയാക്കിയ സന്തോഷത്തിലാണ് മോഹൻലാൽ. . ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ജീത്തു ജോസഫിന്റെ റാമിൽ ആണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്ററാണ് മോഹൻലാലിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AUTO, AUTONEWS, LIFESTYLE, MOHANLAL, CARAVAN, AUTO
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.