SignIn
Kerala Kaumudi Online
Thursday, 19 September 2024 4.04 AM IST

കരുതും പോലെയല്ല ദിവസവും  16 എണ്ണം കഴിച്ചാൽ ! ഈ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ എന്നും  കപ്പലണ്ടി വാങ്ങും

Increase Font Size Decrease Font Size Print Page
peanuts

ബീച്ചിലും, ആൾക്കൂട്ടങ്ങളിലും വെറുതെ കൊറിക്കാൻ നിലക്കടല എന്ന കപ്പലണ്ടിയേക്കാളും മികച്ച എന്തുണ്ടാവും. വിലക്കുറവ് കൊണ്ടും ആളുകൾക്ക് പ്രിയങ്കരനാണ് കപ്പലണ്ടി. എന്നാൽ അമിതമായി കൊഴുപ്പുണ്ടാക്കും എന്ന ഭയത്താൽ കൊളസ്‌ട്രോളുള്ളവർ സാധാരണയായി കപ്പലണ്ടിയോട് നോ പറയാറുണ്ട്. എങ്കിൽ അറിഞ്ഞോളൂ കരുതും പോലെ ഭയങ്കരനല്ല നിലക്കടല, അതേസമയം കുറഞ്ഞ അളവിൽ കഴിച്ചാൽ ഒട്ടനവധി ഗുണങ്ങളും ഇതിനുണ്ട്. അതിനെ കുറിച്ച് അറിയാം.

വിശപ്പകറ്റും

വിശപ്പകറ്റാനുള്ള ആരോഗ്യകരമായ ലഘുഭക്ഷണം തേടുന്നവർക്കുള്ള മികച്ച ഉത്തരമാണ് നിലക്കടല. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, ഫാറ്റി ആസിഡുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് ഇവ. നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജം നൽകുന്നതിനൊപ്പം പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനും നിലക്കടല സഹായിക്കും.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
കുറഞ്ഞ അളവിൽ നിലക്കടല കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുവാനും സഹായിക്കും. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. കൂടാതെ ശരീരത്തിലെ രക്തസമ്മർദ്ദം കുറയ്ക്കാനും നിലക്കടലയ്ക്ക് സാധിക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. മോണോസാച്ചുറേറ്റഡ് ഫാറ്റ്, ഫൈബർ, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമായതിനാൽ നിലക്കടല ഹൃദയത്തിന് നല്ലതാണെന്ന് പറയപ്പെടുന്നു. ഈ കുരുക്കളിൽ റെസ്‌വെറാട്രോൾ, അമിനോ ആസിഡുകൾ തുടങ്ങിയ ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് ധമനികളുടെ ഭിത്തിയിലും കൊളസ്‌ട്രോളും മറ്റ് വസ്തുക്കളും അടിഞ്ഞുകൂടി രക്തപ്രവാഹത്തിന് തടസമുണ്ടാക്കുന്ന അവസ്ഥയിൽ നിന്ന് ധമനികളുടെ ആന്തരിക പാളിയെ സംരക്ഷിക്കുന്നു.


പ്രമേഹ രോഗികൾക്കും കഴിക്കാം

പ്രമേഹ രോഗികൾക്കുള്ള ആരോഗ്യകരമായ ലഘുഭക്ഷണമാണ് നിലക്കടല. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ശരീരത്തിലെ ഇൻസുലിൻ പ്രവർത്തനത്തെ കാര്യക്ഷമമാക്കുകയും ചെയ്യുന്നു. ഇൻസുലിൻ രക്തത്തിലെ പഞ്ചസാരയെ ശരീരത്തിലെ കോശങ്ങളിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്നു. ഒലിവ് ഓയിലിൽ കാണപ്പെടുന്ന അതേ സംയുക്തം നിലക്കടലയിലും കാണപ്പെടുന്നു. ഈ പ്രത്യേക ഗുണം കോശങ്ങളിലെ വീക്കം ചെറുക്കാൻ സഹായിക്കുന്നു.


കാൻസർ തടയും

നിലക്കടല കഴിക്കുന്നത് കാൻസർ ബാധയെ പ്രതിരോധിക്കുകയും, വരാനുള്ള സാദ്ധ്യത കുറയ്ക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പോളിഫെനോളിക് ആന്റിഓക്സിഡന്റായ റെസ്‌വെരാട്രോളിന്റെ മികച്ച ഉറവിടമാണ് നിലക്കടല. ഇത് കാൻസർ സാദ്ധ്യത കുറയ്ക്കുമെന്ന് പറയപ്പെടുന്നു.

ശരീരഭാരം കുറയ്ക്കാം

ഉയർന്ന പ്രോട്ടീനും നാരുകളും അടങ്ങിയ ലഘുഭക്ഷണമാണ് നിലക്കടല. ശരീരഭാരം നിയന്ത്രിക്കാൻ ഇവ ഫലപ്രദമാണ്. എന്നാൽ അമിതമായി കഴിക്കുന്നത് ഫലം വിപരീതമാക്കുമെന്നും ഓർക്കുക. ഒരു ദിവസം 42 ഗ്രാം അതായത് ഏകദേശം 16 നിലക്കടല കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HEALTH, LIFESTYLE HEALTH, PEANUTS, PEANUTS HEALTH, PEANUTS GOOD, PEANUTS GOOD FOR HEALTH, FOOD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.