ബോളിവുഡ് നടി ദീപിക പദുകോൺ ആശുപത്രിയിൽ. ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് കഴിഞ്ഞദിവസമാണ് ദീപികയെ മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടി സുഖം പ്രാപിച്ചുവരുന്നതായാണ് റിപ്പോർട്ട്. ജൂൺ 17നും ദീപിക പദുകോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രഭാസിനൊപ്പമുള്ള ചിത്രത്തിന്റെ ചിത്രീകരണവേളയിൽ ഹൃദയമിടിപ്പ് ഉയർന്നതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പത്താൻ ആണ് ദീപികയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. അടുത്തവർഷം ജനുവരി 25 ന് തിയേറ്ററിൽ എത്തും.