ന്യൂഡൽഹി: സഭകളിൽ വോട്ടിടാൻ കൈക്കൂലി വാങ്ങുന്നതിനെതിരെ കേസെടുത്താൽ എം.പിമാർക്കും എം.എൽ.എമാർക്കും ഭരണഘടനയുടെ ആർട്ടിക്കിൾ 194(2) പ്രകാരം സംരക്ഷണം ലഭിക്കുമോ എന്ന ഹർജി നവംബർ 15 ന് സുപ്രീം കോടതി പരിഗണിക്കും. 2012ലെ രാജ്യസഭ തിരഞ്ഞെടുപ്പിൽ വോട്ടിടാൻ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ഝാർഖണ്ഡ് മുക്തി മോർച്ച അംഗം സിത സോറനെതിരെ സി.ബി.ഐ കേസെടുത്തിരുന്നു. ഇതിനെതിരെയാണ് സിത സോറൻ സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ ഝാർഖണ്ഡ് ഹൈക്കോടതിയിൽ സോറൻ നൽകിയ ഹർജി തള്ളിയിരുന്നു.