കൊല്ലം : മാലിന്യ നിർമ്മാർജനമെന്ന കടമ്പ പിന്നിട്ടാലേ കേരളം പേവിഷ വിമുക്തമാകൂ എന്ന് വിദഗ്ദ്ധർ. ലോക റാബീസ് ദിനത്തിൽ കൊട്ടിയം എൻ. എസ്. എസ് കോളേജിൽ സംഘടിപ്പിച്ച സെമിനാറിലാണ് പേ വിഷവിമുക്ത കേരളത്തെക്കുറിച്ചുള്ള സമഗ്ര നിർദ്ദേശങ്ങൾ ഉയർന്നു വന്നത്.
കാമ്പസുകളിൽ നിന്ന് തന്നെ മാലിന്യ നിർമ്മാർജ്ജനം ആരംഭിക്കണം. എ.ബി.സി പ്രോഗ്രാം പോലെ തന്നെ പ്രസവിച്ചു വീഴുന്ന നായ്ക്കുട്ടികളെ രണ്ട് മാസത്തിനുള്ളിൽ വന്ധ്യംകരിക്കുന്ന എൻഡ് പ്രോഗ്രാമുകളും ആരംഭിക്കണം.എന്നിങ്ങനെ നിരവധി നിർദ്ദേശങ്ങൾ സെമിനാറിൽ ഉയർന്നുവന്നു. കൊട്ടിയം എൻ. എസ്. എസ് കോളേജ് പ്രിൻസിപ്പൽൾ ഇ.എൻ. സതീഷ് സെമിനാർ ഉദ്ഘാടനം ചെയ്തു. മൃഗ സംരക്ഷണ വകുപ്പ് അസി.ഡയറക്ടർ ഡോ.ഡി. ഷൈൻകമാർ വിഷയം അവതരിപ്പിച്ചു
പ്രൊഫസർമാരായ കിഷോർ, ലക്ഷ്മി, പ്രകാശ് ചന്ദ്രൻ ജയലക്ഷ്മി ,ഗീതു, ശ്രീജ എന്നിവർ സംസാരിച്ചു