SignIn
Kerala Kaumudi Online
Friday, 20 September 2024 12.20 AM IST

പല്ലുതേക്കുന്നതിനു മുൻപ് വെള്ളം കുടിക്കുന്നത് ഗുണമോ ദോഷമോ,​ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതിങ്ങനെ

Increase Font Size Decrease Font Size Print Page
drinking-water

പല്ലു തേക്കുന്നതിനു മുൻപ് വെള്ളം കുടിക്കുന്നത് ആരോഗ്യപരമായും ഗുണം ചെയ്യും . ഉറക്കമുണർന്ന് പല്ലു തേക്കുന്നതിന് മുമ്പ് വെറും വയറ്റിലുള്ള വെള്ളം കുടി നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണ്. രാവിലെ എഴുന്നേറ്റ് ശുദ്ധമായ വെള്ളം കുടിക്കുമ്പോൾ ലഭിക്കുന്ന ഉന്മേഷം ഒന്നു വേറെതന്നെ. ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിച്ച് കൊഴുപ്പ് കുറച്ച് അമിതവണ്ണവും ഭാരവും കുറയ്ക്കാൻ സാധിക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിയ്ക്കാനും കുടലിലെ ചീത്ത ബാക്ടീരിയകളെ നശിപ്പിയ്ക്കാനും സഹായിക്കുന്നു. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങളെ ഇല്ലാതാക്കി കുടലിനെ ഇത് വൃത്തിയാക്കുന്നു.

വയർ ശുദ്ധിയാകുന്നതോടെ ഇത് ചർമത്തിലേക്കും പ്രതിഫലിച്ചു തുടങ്ങും. ഇത് രക്തപ്രവാഹം വർദ്ധിപ്പിച്ച് ചർമത്തിന് തിളക്കം നൽകുന്നു. മുഖത്തുണ്ടാകുന്ന ചുളിവുകളും വരകളുമെല്ലാം കുറയ്ക്കാൻ ഇത് സഹായിക്കുകയും സൗന്ദര്യം വർദ്ധിപ്പിയ്ക്കാനുള്ള ഒരു പ്രധാനപ്പെട്ട വഴിയുമായും ഉപകരിക്കും.

പല്ലു തേക്കുന്നതിനു മുൻപ് വെള്ളം കുടിക്കുന്നത് ദഹനത്തിന് ഏറെ സഹായിക്കുകയും പ്രതിരോധ ശേഷി വർദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു. പലർക്കും ഉണർന്നെഴുന്നേറ്റാലുണ്ടാകുന്ന തലവേദന മാറാനുള്ള നല്ലൊരു വഴി കൂടിയാണ് വെറും വയറ്റിൽ വെള്ളം കുടിക്കുന്നത്. രക്തം നവീകരിക്കുന്നതിനും, പുതിയ പേശീ കോശങ്ങൾ രൂപപ്പെടുന്നതിനും രാവിലത്തെ വെള്ളംകുടി ഏറെ സഹായിക്കും. കൂടാതെ ശരീരത്തിൽ നിന്നും വിഷാംശം നീക്കം ചെയ്യുന്നതിനും ഇത് സാധിക്കും. മൂത്രത്തിലൂടെയാണ് ഇത് നീങ്ങുക.

പല്ലു തേയ്ക്കുന്നതിന് മുൻപ് വെള്ളം കുടിയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒന്നാണ് രാത്രിയിൽ പല്ലു തേക്കുന്നത്. എന്നാൽ മാത്രമേ ശുദ്ധമായ ബാക്ടീരിയ ഉണ്ടാകൂ. ഇതാണ് വയറിനെ ശുദ്ധിയാക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.