ഈ മാസത്തിലെ പ്രധാനദിനങ്ങൾ
ഒക്ടോബർ 2
ഗാന്ധി ജയന്തി
ഇന്ത്യയുടെ ആത്മചൈതന്യമായ മഹാത്മാഗാന്ധിയുടെ ജന്മദിനം. ഗാന്ധിജി 1869 ഒക്ടോബർ 2 ന് ഗുജറാത്തിലെ പോർബന്തറിൽ ജനിച്ചു. ഗാന്ധിജിയുടെ ജന്മദിനം അന്താരാഷ്ട്ര അഹിംസാ ദിനമാണ്.
ഒക്ടോബർ 9
ലോക തപാൽ ദിനം
തപാൽ മേഖലയുടെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാൻ എല്ലാ വർഷവും ഒക്ടോബർ 9 ന് ലോക തപാൽ ദിനം ആഘോഷിക്കുന്നു. 1874ൽ, സ്വിറ്റ്സർലാൻഡിലെ ബേണിൽ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ സ്ഥാപിതമായി.
ഒക്‌ടോബർ 10
മാനസികാരോഗ്യദിനം
ലോകമെമ്പാടുമുള്ള മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും മാനസികാരോഗ്യത്തെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
ഒക്‌ടോബർ 15
വൈറ്റ് കെയ്ൻ ദിനം
നാഷണൽ ഫെഡറേഷൻ ഒഫ് ദി ബ്ലൈൻഡ് ഒക്ടോബർ 15 ന് ലോക വൈറ്റ് കെയ്ൻ (വെള്ളവടി)ദിനം ആചരിക്കുന്നു. അന്ധരായ ആളുകളുടെ ജീവിതത്തിലെ സഹായിയാണ് അവർക്ക് വഴി കാട്ടുന്ന വെള്ളവടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |