പരപ്പനങ്ങാടി : ഡ്രൈഡേയിൽ കൂടിയ വിലയ്ക്ക് വിൽപ്പന നടത്താൻ വാങ്ങിക്കൊണ്ടുവന്ന 26 കുപ്പി മദ്യവും കടത്താനുപയോഗിച്ച വാഹനവും പരപ്പനങ്ങാടി പൊലീസ് പിടികൂടി. ചെട്ടിപ്പടി സ്വദേശി വിനയകുമാറാണ്(45) അറസ്റ്റിലായത്. ഡ്രൈഡേയിൽ ബോട്ടിൽ ഒന്നിന് 500 രൂപ അധികം വാങ്ങിയാണ് പ്രതി മദ്യക്കച്ചവടം നടത്തിയിരുന്നത്. വർഷങ്ങളായി ഇത്തരത്തിൽ മദ്യക്കച്ചവടം നടത്തിയിരുന്നതായി ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. പ്രതി മദ്യക്കടത്തിനായി ഉപയോഗിച്ച വാഹനം ലേലം ചെയ്ത് തുക ഗവൺമെന്റിലേക്ക് ഈടാക്കും. അറസ്റ്റ് ചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും.
എ. പവിത്രകുമാർ, ജെ.പി. നവനീത്, കെ. ശ്രീന സുനിൽ, മുസ്തഫ എന്നിവർ പങ്കെടുത്തു .സ്.എസ് ചെയര്മാന് പി.വി.അബ്ദുള്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രാലയത്തിനു കീഴിലെ എ. ടി. ഡി. സി യാണ് ശിൽപ്പശാലയ്ക്ക് നേതൃത്വം നല്‍കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |