കൊട്ടാരക്കര: ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെയും ഡോ.എം.ആർ. തമ്പാൻ ഗ്രന്ഥശാലയുടെയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ 9ന് മാർത്തോമ്മാ ഗേൾസ് ഹൈസ്കൂളിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയയും നടത്തും. രാവിലെ 9ന് ചേരുന്ന സമ്മേളനം മന്ത്രി കെ.എൻ.ബലഗോപാൽ ഉദ്ഘാടനം ചെയ്യും. ക്ളബ് പ്രസിഡന്റ് സി. മുരളീധരൻപിള്ള അദ്ധ്യക്ഷനാകും. തുടർന്ന് ക്യാമ്പിന്റെ ഉദ്ഘാടനം ക്ളബ് രക്ഷാധികാരി ജി.തങ്കപ്പൻപിള്ള നിർവഹിക്കും. നഗരസഭ ചെയർമാൻ എ.ഷാജു മുഖ്യ പ്രഭാഷണം നടത്തും. എറണാകുളം ഡെപ്യുട്ടി കളക്ടർ ബി.അനിൽകുമാർ, അഡ്വ. കൊട്ടാരക്കര പൊന്നച്ചൻ, വി.ഫിലിപ്പ്, അഡ്വ.ആർ.സുനിൽകുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ ജേക്കബ് ഏബ്രാഹാം എന്നിവർ സംസാരിക്കും. കെ.മോഹനൻപിള്ള സ്വാഗതവും പി.വൈ. സാജൻ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |