SignIn
Kerala Kaumudi Online
Saturday, 16 May 2026 2.15 AM IST

തവളകളുടെ നിറംമാറ്റിയ ചെർണോബിൽ ദുരന്തം

chernobyl

കീവ്: ചരിത്രത്തിലെ ഏറ്റവും വലിയ ആണവോർജ ദുരന്തമായ ചെർണാബിൽ ദുരന്തം യുക്രെയിനിലെ ഈസ്റ്റേൺ ട്രീ ഫ്രോഗ് ഇനത്തിലെ തവളകളിൽ കാര്യമായ സ്വാധീനം ചെലുത്തിയെന്ന് റിപ്പോർട്ട്. 1986 ഏപ്രിൽ 26നാണ് പ്രിപ്യാറ്റ് നഗരത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന ചെർണോബിൽ ആണവോർജ്ജ പ്ലാന്റിന്റെ നാലാം നമ്പർ റിയാക്ടറിൽ ഭീകരമായ പൊട്ടിത്തെറിയുണ്ടായത്. യുക്രെയിൻ അന്ന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു.

ദുരന്തത്തിന് പിന്നാലെ ഈസ്റ്റേൺ ട്രീ ഫ്രോഗുകളുടെ നിറം ക്രമേണ തിളങ്ങുന്ന പച്ചയിൽ നിന്ന് കറുപ്പിലേക്ക് പരിണമിച്ചെന്നാണ് കണ്ടെത്തൽ. ദുരന്തഫലമായി അന്തരീക്ഷത്തിലേക്ക് വമിച്ച റേഡിയേഷനാണിതിന് കാരണം. ദുരന്ത സമയമത്ത് ഏറ്റവും കൂടുതൽ റേഡിയേഷൻ രേഖപ്പെടുത്തിയ ചെർണോബിലിന്റെ സമീപ പ്രദേശങ്ങളിലെ തവളകളുടെ നിറമാണ് ഇരുണ്ടതായത്. എന്നാൽ ഇന്നത്തെ റേഡിയേഷൻ തോത് ചെർണോബിൽ മേഖലയിലെ തവളകളുടെ നിറത്തെ സ്വാധീനിക്കുന്നില്ല.

പവർപ്ലാന്റിന്റെ 30 കിലോമീറ്റർ ചുറ്റളവിൽ ജനവാസമില്ലാത്ത മേഖലയിലുള്ള തവളകൾക്ക് മേഖലയ്ക്ക് പുറത്തുള്ള തവളകളേക്കാൾ ഇരുണ്ട നിറത്തോടെയുള്ള ത്വക്കാണ്. പൊട്ടിത്തെറിയുടെ ഫലമായി പുറത്തെത്തിയ റേഡിയോ ആക്ടീവ് ഐസൊടോപ്പുകളിൽ നിന്നുള്ള അയണൈസിംഗ് റേഡിയേഷന് ജീവികളുടെ ഡി.എൻ.എ തകരാറിലാക്കാനും ജനിതക വ്യതിയാനങ്ങൾക്ക് വഴിയൊരുക്കാനും സാധിക്കും.

ഇത്തരത്തിൽ സംഭവിച്ച പരിണാമത്തിന്റെ ഫലമായാണ് ചെർണോബിൽ തവളകളിലെ ഇരുണ്ട നിറത്തിന് കാരണം.

ചെർണോബിൽ അപകടത്തിന് രണ്ട് ജീവനക്കാർ തത്ക്ഷണവും 28 ഓളം ജീവനക്കാർ അക്യൂട്ട് റേഡിയേഷൻ സിൻഡ്രോം ബാധിച്ച് ആഴ്ചകൾക്കുള്ളിലും മരിച്ചിരുന്നു. റിയാക്ടറിന്റെ ഉരുക്കുകവചങ്ങൾ തകർന്നതോടെ ടൺകണക്കിന് റേഡിയോ ആക്ടിവ് പദാർത്ഥങ്ങളാണ് പുറത്തേക്ക് വന്നത്.

ഇത് ഏകദേശം ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിക്കപ്പെട്ടപ്പോൾ ഉണ്ടായതിനേക്കാൾ ഏകദേശം 400 മടങ്ങാണ്. കുറഞ്ഞത് 4,000 പേരെങ്കിലും ദുരന്തത്തിന് ശേഷം റേഡിയേഷൻ മൂലമുണ്ടായ കാൻസർ പോലുള്ള രോഗങ്ങൾ ബാധിച്ച് മരിച്ചെന്നാണ് കണക്കുകൾ. എന്നാൽ, ഇത് 60,000 വരെയാണെന്നും വാദമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360