SignIn
Kerala Kaumudi Online
Thursday, 19 September 2024 1.06 PM IST

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച നടനുള്ള നോമിനേഷൻ ലഭിക്കുന്ന ഏക ഇന്ത്യാക്കാരനായി രാജു തോട്ടത്തിൽ

Increase Font Size Decrease Font Size Print Page
holy-father

മലയാള ചലചിത്രം ' ഹോളി ഫാദറി 'ലെ അഭിനയമികവിന് രാജു തോട്ടം 5th GODARD INTERNATIONAL FILM FESTIVAL - ൽ മികച്ച നടനുള്ള നോമിനേഷൻ പട്ടികയിൽ. 87 രാജ്യങ്ങൾ പങ്കെടുത്ത ഈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച നടനുള്ള നോമിനേഷൻ ലഭിക്കുന്ന ഏക ഇന്ത്യക്കാരനാണ് അമേരിക്കൻ മലയാളി കൂടിയായ രാജു തോട്ടം.

ഓർമ്മയുടെയും മറവിയുടെയും നൂൽപ്പാലത്തിലൂടെ ജീവിക്കുന്ന അറുപത് വയസുള്ള പിതാവിന്റെ ജീവിത സന്ധ്യയിലെ നൊമ്പരമുണർത്തുന്ന ജീവിതം രാജു തോട്ടം റൊസാരിയോ എന്ന കഥാപാത്രത്തിലൂടെ അവസ്മരണീയമായി ആവിഷ്കരിച്ചതിനാണ് ഈ മികച്ചനടനുള്ള നോമിനേഷൻ. പതിനാലോളം ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ' ഹോളി ഫാദറിലെ' പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രാജു തോട്ടത്തിന് ഇതുവരെ ആറ് തവണ മികച്ച നടനുള്ള സംസ്ഥാന - ദേശീയ- അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വിശ്വപ്രസിദ്ധ സംവിധായകനായ ഴാങ് ലൂക്ക് ഗോദാർദിന്റെ പേരിലുള്ള നോമിനേഷൻ ലഭിച്ച ' ഹോളി ഫാദർ ' എന്ന സിനിമയ്ക്കും രാജു തോട്ടത്തിനും അഭിനന്ദനങ്ങൾ...


പന്ത്രണ്ടാം തീയതി കൊൽക്കത്തയിലെ റോട്ടറി സദൻ ഓഡിറ്റോറിയത്തിൽ വച്ചാണ് ഫൈനൽ സ്ക്രീനിങ്ങും പുരസ്കാരദാനവും. കാലികപ്രസക്തമായ ഈ പ്രമേയം വാർദ്ധക്യത്തിൽ മാതാപിതാക്കളെ സംരക്ഷിക്കാതെ ഉപേക്ഷിച്ചു പോകുന്ന മക്കൾ കാണേണ്ട ചിത്രം കൂടിയാണ്. ഇത് അവർക്ക് വേണ്ടിയുള്ള ഒരു ഉണർത്തു പാട്ടാണ്...സന്ദേശമാണ്...

എറണാകുളം, വാഗമൺ, കുട്ടിക്കാനം, ഫോർട്ടുകൊച്ചി എന്നീ സ്ഥലങ്ങളിൽ വച്ച് 18 ദിവസങ്ങൾ കൊണ്ട് ചിത്രീകരിച്ച ഈ ചിത്രത്തിലെ പ്രധാന ആകർഷണം ഇതിന്റെ പശ്ചാത്തലസംഗീതം കൂടിയാണ്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീതസംവിധായകൻ കൈലാസ് മേനോൻ ആണ്. ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് സ്റ്റില്ലു അർജുൻ . OTT റിലീസായി ഈ ചിത്രം ഉടൻ തന്നെ പ്രേക്ഷകരിലെത്തും... മാദ്ധ്യമ പ്രവർത്തകനായ ബ്രൈറ്റ് സാം റോബിൻസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഭരതം ആർട്ട്സിന്റെ ബാനറിൽ നിതിൻ തോട്ടമാണ് നിർമ്മിച്ചിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HOLY FATHER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.