കോട്ടയം: വടക്കഞ്ചേരിയിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ കർശന പരിശോധനയുമായി മോട്ടോർ വാഹനവകുപ്പ് ചിങ്ങവനത്ത് വിനോദയാത്രക്കായി എത്തിയ അഞ്ച് ബസുകളുടെ യാത്ര മോട്ടോർവാഹന വകുപ്പ് വിലക്കി. ബസുകളിൽ എയർഹോണും ലേസർ ലൈറ്റുകളും ഘടിപ്പിച്ചിരുന്നു. സ്പീഡ് ഗവർണർ വിച്ഛേദിച്ച നിലയിലും കണ്ടെത്തി. ചിങ്ങവനത്തെ സ്വകാര്യ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകാനായി എത്തിയതായിരുന്നു ബസ്.
കൊല്ലം കൊട്ടാരക്കരയിൽ നടന്ന പരിശോധനയിലും ടൂറിസ്റ്റ് ബസിൽ വിനോദ യാത്ര പോകാനുള്ള നീക്കം മോട്ടോർ വാഹനനകുപ്പ് തടഞ്ഞു. വിനോദയാത്രയ്ക്ക് സ്പീഡോ മീറ്റർ ഇല്ലാത്ത ബസാണ് എത്തിച്ചത്. സ്വകാര്യ പോളിടെക്നിര് കോളേജിന്റെ വിനോദ യാത്രയ്ക്കായി എത്തിച്ച ബസാണ് തടഞ്ഞത്. ലണ്ടൻ എന്നു പേരുള്ള ബസിലാണ് പരിശോധന നടത്തിയത്. ബസിൽ നിരോധിത ലേസർ ലൈറ്റും വലിയ ശബ്ദ സംവിധാനവും കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |