ശിവഗിരി : ശിവഗിരി തീർത്ഥാടന നവതി- ബ്രഹ്മവിദ്യാലയ കനക ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗുരുധർമ്മ പ്രചാരണ സഭയുടെ നേതൃത്വത്തിലുള്ള തെക്കൻ മേഖലാ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 2ന് പേട്ട എസ്.എൻ.ഡി.പി ഹാളിൽ നടക്കും. മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും.
ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. ബ്രഹ്മവിദ്യാലയ കനകജൂബിലി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലനന്ദ, വി. ജോയി എം എൽ എ, സ്വാമി ശുഭാoഗാനന്ദ, സ്വാമി ബോധി തീർത്ഥ, സ്വാമി ശങ്കരാനന്ദ, സഭാ രജിസ്ട്രാർ അഡ്വ. പി. എം. മധു, വൈസ് പ്രസിഡന്റ് അനിൽ തടാലിൽ, തിരുവനന്തപുരം നഗരസഭ കൗൺസിലർ സുജാദേവി, ഡോ. സുശീല, അഡ്വ. കെ. സാംബശിവൻ, വി. കെ. ബിജു, ആറ്റിങ്ങൽ കൃഷ്ണൻകുട്ടി എന്നിവർ സംസാരിക്കും. ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് സ്വാഗതവും, ജനറൽ കൺവീനർ സുരേഷ് ബാബു നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |