കൊളംബോ: ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോതബയ രാജപക്സ, സഹോദരന്മാരായ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സ, മുൻ ധനമന്ത്രി ബേസിൽ രാജപക്സ, സെൻട്രൽ ബാങ്കിലെ രണ്ട് മുൻ ഗവർണർമാർ എന്നിവർക്കെതിരെ സമർപ്പിച്ച കേസിൽ തുടർ നടപടികൾക്ക് സുപ്രീം കോടതിയുടെ അനുമതി.
രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമായതിന് ഇവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അവകാശ ട്രാൻസ്പരൻസി ഇന്റർ നാഷണൽ എന്ന സംഘടന സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജൂൺ 17നാണ് സംഘടന പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |