ന്യൂഡൽഹി: അടുത്ത തവണത്തെ സന്തോഷ് ട്രോഫി നോക്കൗട്ട് റൗണ്ട് മത്സരങ്ങൾക്ക് സൗദി അറേബ്യയിലെ ജിദ്ദയോ റിയാദൊ വേദിയായേക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബെ അറിയിച്ചു. 2023ലെ നോക്കൗട്ട് മത്സരങ്ങൾ സൗദിയിൽ നടത്താനുള്ള സാധ്യതകളെക്കുറിച്ച് പഠിക്കാനുള്ള ധാരണാ പത്രത്തിൽ ഇരുരാജ്യങ്ങളിലേയും ഫെഡറേഷനുകൾ ഒപ്പുവച്ചു. ദമാമിൽ നടന്ന ചടങ്ങിൽ കല്യാൺ ചൗബേ, എ.ഐ.എഫ്.എഫ് സെക്രട്ടറി ജനറൽ ഡോ. ഷാജി പ്രഭാകരൻ, സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് യാസർ അൽ മിശാൽ, ജനറൽ സെക്രട്ടറി ഇബ്രാഹിം അൽ കാസിം എന്നിവർ പങ്കെടുത്തു. 2023ലെ നോക്കൗട്ട് മത്സരങ്ങൾ ഫെബ്രുവരിയിലാകും നടക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |