കൊച്ചി: ബംഗളൂരു ആസ്ഥാനമായ ഇലക്ട്രിക് വാഹനക്കമ്പനിയായ അൾട്ടിഗ്രീൻ കേരളത്തിലെ ആദ്യ റീട്ടെയിൽ എക്സ്പീരിയൻസ് സെന്റർ കൊച്ചിയിൽ വൈറ്റിലയിൽ തുറന്നു. രാജ്യത്ത് കമ്പനിയുടെ അഞ്ചാമത്തെ ഡീലർഷിപ്പാണിത്. വാഹന ഡീലർഷിപ്പ് രംഗത്തെ പ്രമുഖരായ ഇ.വി.എമ്മാണ് കൊച്ചിയിലെ പാർട്ണർമാർ. ത്രീവീലർ ശ്രേണിയിൽ ഇ.വി.എമ്മിന്റെ ആദ്യ ചുവടുവയ്പ്പാണിതെന്ന് ഇ.വി.എം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സാബു ജോണി പറഞ്ഞു.
ഇ-ത്രീവീലർ ശ്രേണിയിലെ ഏറ്റവും മികച്ച റേഞ്ചുള്ള 'നീവ്" മോഡലാണ് അൾട്ടിഗ്രീൻ വിറ്റഴിക്കുന്നത്. ബാറ്ററി ഒറ്റത്തവണ ഫുൾചാർജിൽ 151 കിലോമീറ്ററാണ് എ.ആർ.എ.ഐ റേഞ്ചെന്നും ഓൺ-റോഡിൽ 121 കിലോമീറ്റർ ലഭിക്കുമെന്നും അൾട്ടിഗ്രീൻ ഫൗണ്ടറും സി.ഇ.ഒയുമായ ഡോ.അമിതാഭ് ശരൺ പറഞ്ഞു.
53 കിലോമീറ്ററാണ് ടോപ്സ്പീഡ്. മൂന്ന് വേരിയന്റുകളുണ്ട്. വില 4.06 ലക്ഷം രൂപ മുതൽ. ഷോറൂം ഉദ്ഘാടനം എറണാകുളം ആർ.ടി.ഒ പി.എം.ഷബീർ നിർവഹിച്ചു. വൈറ്റില ഷോറൂമിലും മുട്ടം സർവീസ് സെന്ററിലും ചാർജിംഗ് സൗകര്യവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |