നയൻതാരയും വിഘ്നേശ് ശിവനും വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളെ സ്വീകരിച്ചത് വലിയ വിവാദമാണ് സൃഷ്ടിച്ചത്.വാടക ഗർഭധാരണത്തിന്റെ ചട്ടങ്ങൾ പാലിച്ചോ എന്ന് പരിശോധിക്കാൻ തമിഴ്നാട് ആരോഗ്യ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ നേതൃത്വത്തിൽ ആശുപത്രിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.ആശുപത്രിയിലെ അന്വേഷണം പൂർത്തിയായ ശേഷം ആവശ്യമെങ്കിൽ നയൻതാരയെയും വിഘ് നേശ്് ശിവനെയും ചോദ്യം ചെയ്യും.
നയൻതാരയുടെ ബന്ധുവാണ് വാടകഗർഭധാരണത്തിന് തയാറായതെന്നാണ് സൂചന. ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വിവരം ഒക്ടോബർ 9ന് വിഘ് നേശ് ശിവനാണ് സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവച്ചത്.അതേസമയം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ജവാൻ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂളിന് പോവാനൊരുങ്ങുകയാണ് നയൻതാര.
രാജസ്ഥാനിൽ 20 ദിവസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്. ഷാരൂഖ് ഖാൻ ആണ് നായകൻ.സംവിധായകൻ അറ്റ്ലിയുടെയും ബോളിവുഡ് അരങ്ങേറ്റമായ ജവാനിൽ വിജയ് സേതുപതി പ്രതിനായകനാവുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |