SignIn
Kerala Kaumudi Online
Friday, 27 September 2024 5.08 AM IST

ഖലീഫയുമായി പൃഥ്വിരാജും വൈശാഖും വീണ്ടും

Increase Font Size Decrease Font Size Print Page

കാപ്പയുടെ ഫസ്റ്റ് ടീസറും വിലായത്ത് ബുദ്ധ, സലാർ എന്നീ ചിത്രങ്ങളുടെ കാരക്ടർ പോസ്റ്രറും പുറത്തിറങ്ങി

mm

വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ എന്ന ചിത്രത്തിൽ പൃഥ്വിരാജ് നായകൻ. പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ടായിരുന്നു ടൈറ്റിൽ പ്രഖ്യാപനം. പ്രതികാരം സുവർണ ലിപികളാൽ എഴുതപ്പെടും എന്ന തലക്കെട്ടോടെയാണ് പോസ്റ്റർ. പോക്കിരി രാജ കഴിഞ്ഞ് പന്ത്രണ്ട് വർഷത്തെ ഇടവേളക്കുശേഷം വൈശാഖും പൃഥ്വിരാജും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ആക്ഷൻ ഗണത്തിൽപ്പെട്ട ചിത്രം ബിഗ് ബഡ്ജറ്റിൽ ദുബായ് പശ്ചാത്തലമായാണ് ഒരുങ്ങുന്നത്. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും.ജിനു വി. എബ്രഹാമാണ് രചന. ജിനു എബ്രഹാം ഇന്നോവേഷൻ,

യൂട്ട്‌ലി ഫിലിംസ്, സരിഗമ എന്നിവയുടെ ബാനറിൽ ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സൂരജ് കുമാർ എന്നിവർ ചേർന്നാണ് നിർമാണം.കൈതി,മാസ്റ്റർ തുടങ്ങിയ തെന്നിന്ത്യൻ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച സത്യൻ സൂര്യയാണ് ദൃശ്യാവിഷ്കാരം. ജേക്സ് ബിജോയ് സംഗീത സംവിധാനം ഒരുക്കുന്നു. എഡിറ്റർ ഷമീർ മുഹമദ്, കലാസംവിധാനം ഷാജി നടുവിൽ, പി. ആർ. ഒ ശബരി. അതേസമയം നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന ഡബിൾ മോഹനൻ എന്ന കഥാപാത്രത്തിന്റെ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.വിലായത്ത് ബുദ്ധയുടെ ചിത്രീകരണം ഇൗയാഴ്ച മറയൂരിൽ ആരംഭിക്കും. ഷാജി കൈലാസ് ചിത്രം കാപ്പയുടെയും ഫസ്റ്റ് ടീസറും പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങി.

പ്രഭാസിനെ നായകനാക്കി കെ.ജി.എഫ് സംവിധായകനായ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാറിൽ വരദരാജ മന്നാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ ഗംഭീര ലുക്കുള്ള പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. 200 കോടി ബഡ് ‌ജറ്റിൽ ഒരുങ്ങുന്നചിത്രത്തിൽ പൃഥ്വിരാജിന് വില്ലൻ വേഷം എന്നാണ് വിവരം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.