ഇന്ത്യയിലെ ഏറ്റവുമധികം റേഞ്ച് ഉറപ്പാക്കിയിട്ടുള്ള ഇലക്ട്രിക് ബൈക്കാണ് അൾട്രാവയലറ്റ് എഫ് 77. ഒറ്റത്തവണ ചാർജിലൂടെ 307 കിലോമീറ്റർ സഞ്ചരിക്കാനുള്ള ശേഷി ഈ വാഹനത്തിനുണ്ടെന്ന് നിർമാതാക്കൾ അവകാശപ്പെടുമ്പോൾ മലയാളികൾ കൂടുതൽ ഇഷ്ടപ്പെടാൻ മറ്റൊരു കാരണം കൂടി ഉണ്ടായിരിക്കുകയാണ്. മലയാളത്തിന്റെപ്രിയ നടനും പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാറുമായ ദുൽഖർ സൽമാനും ഈ കമ്പനിയുടെ ഭാഗമാണ് എന്നതാണ് കാരണം. താൻ ഈ കമ്പനിയുടെ ആദ്യ നിക്ഷേപകരിൽ ഒരാളാണെന്ന് ദുൽഖർ സമൂഹമാദ്ധ്യമങ്ങളിലാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
തന്റെ ഇലക്ട്രിക് യാത്രയുടെ ആരംഭം അൾട്രാവയലറ്റ് എഫ് 77 വാഹനത്തിൽ നിന്നാണെന്നും വാഹനത്തിന്റെ വരവിനായി കാത്തിരിക്കുകയാണെന്നും വീഡിയോയിൽ പറയുന്നു.
2016ലാണ് തന്റെ സുഹൃത്തുകളും കമ്പനിയുടെ ചുമതലക്കാരുമായ ആളുകൾ ഹൈ സ്പീഡ് ഇലക്ട്രിക് മോട്ടോർ സൈക്കിൾ എന്ന ആശയം പങ്കുവച്ചത്. നിക്ഷേപകനായതിൽ ആവേശത്തിലാണെന്നും കാറുകളോടും ബൈക്കുകളോടുമുള്ള ഇഷ്ടത്തിന്റെയും അഭിനിവേശത്തിന്റെയും ഭാഗമായി ഓട്ടോമൊബൈൽ മേഖലയിൽ ആവേശകരമായ കമ്പനിയുടെ ഭാഗമാകുക എന്നത് ലക്ഷ്യമായിരുന്നെന്നും ദുൽഖർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |