കൊച്ചി: മിനിസ്ക്രീനിലൂടെ 'ചാളമേരി'യായി വേഷമിട്ട് മലയാള സിനിമയിലെ തിരക്കുള്ള നടിയായി മാറിയ മോളി കണ്ണമ്മാലി ഇംഗ്ലീഷ് സിനിമയിൽ അഭിനയിക്കുന്നു. ആസ്ട്രേലിയൻ സിനിമാപ്രവർത്തകൻ കൂടിയായ മലയാളി ജോയ് കെ. മാത്യു കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന 'ടുമോറോ' യാണ് കന്നിച്ചിത്രം. വിവിധ ഭൂഖണ്ഡങ്ങളിലെ ഏഴ് വ്യത്യസ്ത ജീവിതകഥകൾ കോർത്തിണക്കിയ സിനിമയിൽ ടാസോ, റ്റിസ്റ്റി, എലൈസ്, ഹെലൻ, സാസ്കിയ, പീറ്റർ, ജെന്നിഫർ, ഡേവിഡ്, അലന, ജൂലി, ക്ലെം, ദീപ, റോഡ് തുടങ്ങിയ ഹോളിവുഡ് താരങ്ങൾക്കൊപ്പം പ്രധാനവേഷമാണ് മോളിക്കും. മലയാള സിനിമയിലെ മോളിയുടെ അരങ്ങേറ്റവും 10 കഥകൾ സമന്വയിപ്പിച്ച 'കേരള കഫേ' യിലൂടെയായിരുന്നു. ഇംഗ്ലീഷ് സിനിമയിലെ ആദ്യവേഷവും മീൻ കച്ചവടക്കാരിയുടേതാണ്. അൻവർ, ചാപ്പാ കുരിശ്, പുതിയതീരങ്ങൾ, പോപ്പിൻസ്, അന്നയും റസൂലും, ഭാര്യ അത്രപോര തുടങ്ങി 22 സിനിമകളിൽ വേഷമിട്ടു. തിരുവനന്തപുരം മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജു ടുമോറോയുടെ ചിത്രീകരണം ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |