കൊച്ചി: പ്രമുഖ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിർമ്മാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസ് നടപ്പുവർഷത്തെ രണ്ടാംപാദമായ ജൂലായ്-സെപ്തംബറിൽ 8.7 ശതമാനം വളർച്ചയോടെ 986.14 കോടി രൂപ സംയോജിത പ്രവർത്തന വരുമാനം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിൽ വരുമാനം 907.40 കോടി രൂപയായിരുന്നു. 43.66 കോടി രൂപയാണ് സംയോജിത ലാഭം. മുൻവർഷത്തെ സമാനപാദ ലാഭം 59.40 കോടി രൂപയായിരുന്നു. കഴിഞ്ഞപാദത്തിൽ ഗൃഹോപകരണ വിഭാഗത്തിൽ മികച്ച വളർച്ചനേടിയെന്ന് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ.ചിറ്റിലപ്പിള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |