SignIn
Kerala Kaumudi Online
Friday, 20 September 2024 12.28 PM IST

ശാസ്ത്രീയ തെളിവില്ലാതെ നരബലി പ്രയോഗം വേണ്ട: ജസ്റ്റിസ് കുഞ്ഞിക്കൃഷ്ണൻ

Increase Font Size Decrease Font Size Print Page
j

കൊച്ചി: ശാസ്ത്രീയ തെളിവുകളില്ലാതെ കൊലപാതകങ്ങളെ മുൻവിധിയോടെ സമീപിക്കരുതെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു. "ദുരാചാരങ്ങൾക്കെതിരെ ശാസ്ത്ര അവബോധം " എന്ന വിഷയത്തിൽ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു കൊലപാതകത്തെ നരബലിയെന്നു വിശേഷിപ്പിക്കണമെങ്കിൽ ഫോറൻസിക് റിപ്പോർട്ടുകളടക്കം കിട്ടേണ്ടതുണ്ട്. വ്യാപക പ്രചാരണങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്ന പ്രവണത പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജാതിയുടെയും മതത്തിന്റെയും പേരിൽ കൂട്ടുകാരെ തെരഞ്ഞെടുക്കുന്ന രീതി കുട്ടികളിൽ വളർന്നു വരാതിരിക്കാൻ രക്ഷിതാക്കൾക്കടക്കം ഉത്തരവാദിത്വമുണ്ട്. ആചാരങ്ങളെയും അനാചാരങ്ങളെയും വേർതിരിച്ചറിയാൻ കുട്ടികൾക്ക് കഴിയണം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അവസാനിപ്പിക്കാൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ഇതിനായി സ്ക്കൂൾ തലം മുതൽ പ്രവർത്തനങ്ങൾക്ക് രൂപം നൽകണമെന്നും ജസ്റ്റിസ് കുഞ്ഞിക്കൃഷ്ണൻപറഞ്ഞു.

ജില്ലാ ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് അഡ്വ.കെ.എസ്. അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: JUSTICE KUNJIKKRISHNAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.