അഗളി: അട്ടപ്പാടി റോഡുകളുടെ ദീർഘകാലപ്രശ്നം പരിഹരിക്കുകയാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.ജില്ലയിലെ റോഡുകളുമായി ബന്ധപ്പെട്ട പ്രവർത്തന പുരോഗതി അവലോകനത്തിന് ശേഷം അട്ടപ്പാടി ഗസ്റ്റ് ഹൗസിൽ നടന്ന ഉദ്യോഗസ്ഥതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.പൂർത്തീകരിക്കാൻ കഴിയാത്ത വിവിധ പ്രവൃത്തികളുടെ വിശദമായ റിപ്പോർട്ട് നൽകാൻ ചീഫ് എൻജിനിയർക്ക് മന്ത്രി നിർദ്ദേശം നൽകി. മൂന്ന് ഘട്ടങ്ങളായിട്ടാണ് പ്രവർത്തനങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്.ഇതിനായി ചീഫ് എൻജിനിയർ പ്രസ്തുത മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കും.പ്രവർത്തനങ്ങൾ മന്ത്രിയുടെ ഓഫീസും ചീഫ് എൻജിനിയറുടെ ഓഫീസും പരിശോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |