മലപ്പുറം: മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാവാരാഘോഷത്തിന്റെയും ഭാഗമായി ജില്ലാഭരണകൂടം, ജില്ലാഇൻഫർമേഷൻ ഓഫീസ്, ജില്ലാ സാക്ഷരത മിഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഭാഷാ സമ്മേളനവും സെമിനാറും പരിശീലനവും സംഘടിപ്പിച്ചു
. ജില്ലാ ആസൂത്രണ സമിതി സമ്മേളന ഹാളിൽ നടന്ന പരിപാടി ജില്ലാകളക്ടർ വി.ആർ. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. നവംബർ ഒന്ന് മുതൽ ഏഴ് വരെ നീളുന്ന മലയാളഭാഷവാരാഘോഷം കേവലം ഒരാഴ്ച മാത്രമുള്ള ചടങ്ങായി മാത്രം ഒതുക്കരുതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. മാതൃഭാഷയെ ഔദ്യോഗിക ഭരണഭാഷയായി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന നേട്ടങ്ങൾ വളരെ വലുതാണ്. മലയാളം നമ്മുടെ സംസ്കാരത്തിന്റെ പ്രതീകം കൂടിയാണ്.
എല്ലാ വകുപ്പുകളും ഔദ്യോഗിക കാര്യങ്ങൾക്ക് മലയാള ഭാഷയിലെ പദങ്ങൾതന്നെ ഉപയോഗിക്കാൻ ശ്രമിക്കണമെന്ന് ജില്ലാകളക്ടർ വി.ആർ. പ്രേംകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |