കൊച്ചി: വലിയതോതിൽ സ്റ്റോക്ക് എടുക്കുന്ന ഡീലർമാർക്ക് വാണിജ്യ സിലിണ്ടറിന് (19 കിലോഗ്രാം) നൽകിയിരുന്ന ഇൻസെന്റീവ് എണ്ണക്കമ്പനികൾ പിൻവലിച്ചു. സിലിണ്ടറൊന്നിന് പരമാവധി 240 രൂപവരെയായിരുന്നു ഇൻസെന്റീവ്. ഇതാണ് നിറുത്തിയത്. ഹോട്ടലുകളുമായുള്ള ധാരണപ്രകാരം ഡീലർമാർ കൂടുതൽ സ്റ്റോക്ക് എടുക്കുകയും അവ വാങ്ങുന്ന ഹോട്ടലുകൾക്ക് ഇൻസെന്റീവിന്റെ പങ്ക് നൽകുകയും ചെയ്തിരുന്നു. ഇതുവഴി വിപണിവിലയേക്കാൾ കുറഞ്ഞനിരക്കിൽ ഹോട്ടലുകൾക്ക് സിലിണ്ടറുകൾ കിട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |