SignIn
Kerala Kaumudi Online
Thursday, 19 September 2024 6.33 AM IST

കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഫാസിസം: കെ.സുധാകരൻ

Increase Font Size Decrease Font Size Print Page
a

കോഴിക്കോട് : കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഫാസിസമാണ് നടക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. അധികാരത്തിലെത്തിയാൽ എതിരാളികളെ ദ്രോഹിക്കുന്നതിൽ ഹരം കാണുന്നവരാണ് സി.പി.എമ്മുകാരെന്നും കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സംസ്ഥാന നേതൃത്വ ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവകാശസംരക്ഷണത്തിനപ്പുറം നാടിന്റെ നിലനിൽപ്പിനുവേണ്ടി ജീവനക്കാർ ശബ്ദിക്കണം. സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ ചവിട്ടിമെതിക്കുകയാണ്. പെൻഷൻ പ്രായം കൂട്ടില്ലെന്നു പറഞ്ഞ സർക്കാർ നിയമന നിരോധനത്തിലൂടെ യുവജനങ്ങളെ വഞ്ചിക്കുന്നു. പെൻഷൻ പ്രായത്തിൽ ഏകീകരണം ഉണ്ടാകണമെന്നും പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എ. അബ്ദുൽ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.
എം.കെ.രാഘവൻ എം.പി, എ.പി.അനിൽകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. ജി.സുബോധൻ, അഡ്വ.കെ.ജയന്ത്, അഡ്വ.പി.എം.നിയാസ്, എൻ.എസ്.യു.ഐ ജനറൽ സെക്രട്ടറി കെ.എം.അഭിജിത്ത് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ.കുര്യാക്കോസ് സ്വാഗതവും സംസ്ഥാന ട്രഷറർ കെ.സി.സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.
ആര്യാടൻ ഷൗക്കത്ത്, അഡ്വ. അബ്ദുൾ റഷീദ് ആലുവ, മലപ്പുറം ഡി.സി.സി വൈസ് പ്രസിഡന്റ് ബാബു മോഹന കുറുപ്പ് , കെ.എസ്. ശബരിനാഥ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി. ഗോപകുമാർ, ബീന പൂവത്തിൽ, സംസ്ഥാന സെക്രട്ടറിമാരായ വി.എം.ഷൈൻ, കെ.ജോൺസൺ, പി.ഐ. സുബൈർ കുട്ടി, എസ്. അനിൽകുമാർ, സി.ബ്രിജേഷ്, പി.ജി.പ്രകാശ്, ഡോ.ആർ.രാജേഷ്, ബിജു രാമചന്ദ്രൻ, പി.ഉണ്ണികൃഷ്ണൻ, എസ്.നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: K SUAKARAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.