SignIn
Kerala Kaumudi Online
Thursday, 19 September 2024 5.48 AM IST

കേരളകൗമുദി പരിവർത്തനത്തിന്റെ പാഞ്ചജന്യം: മന്ത്രി വാസവൻ

Increase Font Size Decrease Font Size Print Page
vnv
കേരളകൗമുദി പ്രാണ ഇൻസൈറ്റ് ട്രെൻഡ് സെറ്റഴ്‌സ് അവാർഡ് 22 സംഗമംവും അവാർഡ്മദാന ചടങ്ങും മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു. കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാരിയർ, എസ്.പി.സി ചെയർമാൻ എൻ.ആർ ജയ്‌മോൻ, ഫ്രാങ്കോ ലുയിസ്, ജോയി എം. മണ്ണൂർ എന്നിവർ സമീപം

കൊച്ചി: സമൂഹത്തിൽ പരിവർത്തനത്തിന്റെ പാഞ്ചജന്യം മുഴക്കിയ പത്രമാണ് കേരളകൗമുദിയെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മഹത്തായ പാരമ്പര്യമുള്ള ഈ സ്ഥാപനം സോഷ്യൽ മീഡിയയിൽ വൈദഗ്ദ്ധ്യം നേടിയവരെ ആദരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദിയും പ്രാണാ ഇൻസൈറ്റും ചേർന്ന് ഒരുക്കിയ കേരളകൗമുദി ട്രെൻഡ് സെറ്റേഴ്‌സ് സംഗമവും അവാർഡ്ദാന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വിവര സാങ്കേതിക വിദ്യയുടെ വിപ്ലവകരമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന സോഷ്യൽ മീഡിയയ്ക്ക് സമകാലിക സമൂഹത്തിൽ വൻ പ്രാധാന്യമുണ്ടെങ്കിലും അച്ചടി മാദ്ധ്യമം ഇന്നും ഔന്നത്യത്തിൽ നിൽക്കുന്നതിന് കാരണം കേരളകൗമുദി ഉൾപ്പെടെയുള്ള പത്രങ്ങളാണ്. നന്മയുടെ നിരവധി വശങ്ങളുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ പല രൂപത്തിലുള്ള പ്രശ്‌നങ്ങളും നിലനിൽക്കുന്നുണ്ട്. അവയെ തിരിച്ചറിയാനും പരാജയപ്പെടുത്താനും ആ മേഖലയിൽ ഇടപെടുന്നവർ ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഹാരിസ് അമീർ അലി, ജയരാജ് ജി നാഥ്, അപർണ തോമസ്, അശ്വതി അശോക് കുമാർ, ഉണ്ണിമായ അനിൽ, ദീപ-കുക്കു, സഞ്ജു ടെക്കി, അരുൺ സ്‌മോക്കി, അശ്വിൻ മാടപ്പിള്ളി, നിക്ക് വ്‌ളോഗ്‌സ്, സാഫ് ബോയ്, ശരണ്യ നന്ദകുമാർ, എബിൻ ജോസ്, ഉണ്ണി വ്‌ളോഗ്‌സ്, അക്ഷയ് വ്‌ളോഗർ, അപർണ തോമസ്, ഉബൈദ് ഇബ്രാഹിം, നാസിഫ്, ജിജിൻ- ദൃശ്യ, റോഷ്‌നി വിനീത്, അ്മിത മാത്യു ജോബിൻ, ടീം ചൂരൽ, ഹേബ-റീ, ഫുഡ് ഹണ്ടർ സാബു, സൂരജ് ബാബു, ജിതിൻ എലമെൻട്രിക്‌സ് എന്നിവർ ട്രെൻഡ് സെറ്റർ അവാർഡുകൾ ഏറ്റുവാങ്ങി.

രാവിലെ നടന്ന സംഗമത്തിൽ പ്രശസ്ത ചലച്ചിത്ര താരവും നർത്തകിയുമായ ആശാ ശരത്തുമായി ഇൻഫ്‌ളുവൻസേഴ്‌സ് സൗഹൃദ സംഭാഷണം നടത്തി. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സോഷ്യൽ മീഡിയയുടെ സ്വാധീന ശക്തിയെക്കുറിച്ച് ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ച ചർച്ചയ്ക്ക് പ്രമുഖ മാദ്ധ്യമ പ്രവർത്തകരായ ജോയി എം. മണ്ണൂർ, ഫ്രാങ്കോ ലൂയിസ് എന്നിവർ മോഡറേറ്റർമാരായി.

ക്യാപ്ഷൻ: കേരളകൗമുദി പ്രാണ ഇൻസൈറ്റ് ട്രെൻഡ് സെറ്റഴ്‌സ് അവാർഡ് 22 സംഗമംവും അവാർഡ്മദാന ചടങ്ങും മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു. കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാരിയർ, എസ്.പി.സി ചെയർമാൻ എൻ.ആർ ജയ്‌മോൻ, ഫ്രാങ്കോ ലുയിസ്, ജോയി എം. മണ്ണൂർ എന്നിവർ സമീപം

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KERALAKAUMUDI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.