SignIn
Kerala Kaumudi Online
Saturday, 27 April 2024 3.01 AM IST

താരനിറവിൽ ഐ.എഫ്.എഫ്.ഐ

mm

പനാജി.നവംബർ 20-ന് ഗോവയിൽ ആരംഭിക്കുന്ന 53-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ അജയ് ദേവ്ഗൺ, വരുൺ ധവാൻ, കാർത്തിക് ആര്യൻ, സാറാ അലി ഖാൻ, മൃണാൽ താക്കൂർ തുടങ്ങി നിരവധി സെലിബ്രിറ്റികൾ പങ്കെടുക്കും.

നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NFDC) പുതിയ സംവിധാനമായ 'Gala Premiere and Special Screening'ലൂടെ സിനിമാ താരങ്ങൾ അവരുടെ സിനിമകളെ പറ്റി ആരാധകരുമായി സംവദിക്കും. പ്രമുഖ വ്യക്തികളുമായുള്ള ആശയവിനിമയ സെഷനുകളും സംഗീത സായാഹ്നങ്ങളും ഉദ്ഘാടന-സമാപന ചടങ്ങുകളിൽ താരനിബിഡമായ കലാപരിപാടികളും ചലച്ചിത്ര മേളയുടെ ഭാഗമായിരിക്കുമെന്ന് കേന്ദ്ര വാർത്തവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.

ശേഖർ കപൂർ, മണിരത്‌നം, ഷൂജിത് സർക്കാർ, ആർ ബാൽക്കി, ഗൗരി ഷിൻഡെ, കബീർ ഖാൻ, ആനന്ദ് എൽ റായ്, ലവ് രഞ്ജൻ എന്നിവരെ കൂടാതെ നവാസുദ്ദീൻ സിദ്ദിഖി, പങ്കജ് ത്രിപാഠി, അനുപം ഖേർ തുടങ്ങിയ അഭിനേതാക്കൾ വിവിധ ഘട്ടങ്ങളിൽ മേളയുടെ ഭാഗമായിരിക്കും. മന്ത്രി അനുരാഗ് താക്കൂർ ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DD
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.