കൊച്ചി: പ്രിയ വർഗീസ് കേസിൽ ഹൈക്കോടതി കാര്യങ്ങൾ വ്യക്തമായി പറഞ്ഞു കഴിഞ്ഞെന്ന് മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. അസഫ് അലി പറഞ്ഞു. ഓരോ നിയമനത്തിനും വ്യക്തമായ ചട്ടങ്ങളും കീഴ്വഴക്കങ്ങളും ഉണ്ടെന്നിരിക്കെ അതൊന്നും മാനിക്കാതെ അധികാരത്തിൽ തുടരാനുള്ള നീക്കം മാന്യമല്ല. കോടതി പരാമർശം ഉണ്ടായപ്പോൾ തന്നെ സ്ഥാനമൊഴിയണമായിരുന്നു. വിദ്യാഭ്യാസ മേഖലയിലെ സുപ്രധാന ചുമതലകളെ ട്രേഡ് യൂണിയൻ പ്രവർത്തനം പോലെ കാണരുത്. വ്യക്തികളല്ല, നിയമമാണ് ഭരിക്കുന്നതെന്ന തിരിച്ചറിവ് പ്രധാന പദവികളിലിരിക്കുന്നവർക്കെങ്കിലും വേണം. കോടതിയുടെയല്ല, മുഖ്യമന്ത്രിയുടെ തീരുമാനമാണ് പ്രധാനമെന്നും അതുവരെ സ്ഥാനമൊഴിയില്ലെന്നുമുള്ള മനോഭാവം രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |