തിരുവനന്തപുരം: ട്രാവൽ പ്ലസ് ലിഷർ ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ മാഗസിൻ 2022ലെ മികച്ച വിവാഹ ഡെസ്റ്റിനേഷനായി കേരളത്തെ തിരഞ്ഞെടുത്തു. മാഗസിന്റെ വായനക്കാരാണ് കേരളത്തെ ഒന്നാംസ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ലണ്ടൻ വേൾഡ് ട്രാവൽ മാർക്കറ്റിൽ (ഡബ്ല്യു.ടി.എം) കേരള ടൂറിസത്തിന് റെസ്പോൺസിബിൾ ടൂറിസം ഗ്ലോബൽ അവാർഡും ലഭിച്ചിരുന്നു.
പ്രകൃതിഭംഗി, അനുയോജ്യ കാലാവസ്ഥ, പരമ്പരാഗത വാസ്തുവിദ്യ, തനിമയാർന്ന സ്ഥലങ്ങൾ, തീരമലയോരപ്രദേശങ്ങൾ, ഗ്രാമഭംഗി തുടങ്ങിയവ കേരളത്തെ ആകർഷക വിവാഹകേന്ദ്രമാക്കുന്നുവെന്ന് മാഗസിൻ വ്യക്തമാക്കി. കേരളത്തെ ലോകത്തെ ശ്രദ്ധേയ വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താനാണ് ശ്രമമെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കേരളടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഇൻ-ചാർജ് എസ്.ശ്രീകുമാർ ഡൽഹിയിലെ ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി. ഡിസൈനർമാരായ രോഹിത് ഗാന്ധി, രാഹുൽ ഖന്ന, സൂപ്പർ മോഡൽ സൊണാലിക സഹായ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |