തിരുവനന്തപുരം: ശബരിമല സ്പെഷ്യൽ ട്രെയിനുകളിൽ യാത്ര ചെയ്യുന്ന തീർത്ഥാടകരിൽ നിന്ന് റെയിൽവേ അമിത ടിക്കറ്റ് നിരക്ക് ഇൗടാക്കുന്നത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി.അബ്ദുറഹിമാൻ കേന്ദ്ര റെയിൽവേ മന്ത്രിഅശ്വിനി വൈഷ്ണവിന് കത്തയച്ചു.
ഹൈദരബാദ്-കോട്ടയം യാത്രയ്ക്ക് 590രൂപയാണ് സ്ലീപ്പർ കോച്ച് ടിക്കറ്റ് നിരക്ക്. എന്നാൽ,ശബരി സ്പെഷ്യൽ ട്രെയിൻ നിരക്ക് 795രൂപയാണ്. ആയിരക്കണക്കിന് തീർത്ഥാടകരാണ് ശബരിമലയിൽ എത്തുന്നത്. അതിൽ സാധാരണക്കാരാണ് ശബരിമലയിലേക്കെത്താൻ ട്രെയിൻ യാത്രയെ ആശ്രയിക്കുന്നതെന്നും. തീർത്ഥാടന യാത്രയെ കച്ചവടക്കണ്ണോടെ കാണുന്നത് ശരിയല്ലെന്നും. ഇക്കാര്യത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അടിയന്തരമായി ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |