തിരുവനന്തപുരം: നാല് പാസഞ്ചർ ട്രെയിനുകളിലുൾപ്പെടെ ഏഴെണ്ണത്തിൽ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കും. കന്യാകുമാരി-പുനലൂർ, പുനലൂർ-നാഗർകോവിൽ, നാഗർകോവിൽ- കന്യാകുമാരി, നാഗർകോവിൽ-തിരുനെൽവേലി പാസഞ്ചർ
ട്രെയിനുകളിൽ ഓരോ സെക്കൻഡ് ക്ളാസ്, ജനറൽ കോച്ചുകൾ ഡിസംബർ ഒന്നുമുതൽ ഏർപ്പെടുത്തും. തിരുവനന്തപുരം- മുംബയ്, എറണാകുളം- നിസാമുദ്ദീൻ പ്രതിവാര എക്സ് പ്രസുകളിൽ 25 മുതലും എറണാകുളം- പാറ്റ്ന പ്രതിവാര എക്സ് പ്രസിൽ ഡിസംബർ 20 മുതലും ഒരോ തേർഡ് എ.സി കോച്ചുകളും ഏർപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |