മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് ജിമ്മിൽ ഡംബെലുകൾക്ക് നടുവിൽ നിന്നുള്ള ചിത്രം പങ്കുവച്ചത് ഏറ്റെടുത്ത് ആരാധകർ. ഹലോ എന്നാണ് ചിത്രത്തിന് പൃഥ്വിരാജ് നൽകിയ അടിക്കുറിപ്പ്. പിന്നാലെ കമന്റുകളുമായി ആരാധകരും എത്തി.കാളിയൻ ലോഡിംഗ്, ശരീരം കൂട്ടുക കുറയ്ക്കുക പിന്നേം കൂട്ടുക വീണ്ടും കുറയ്ക്കുക എന്നിങ്ങനെ പോവുന്നു കമന്റുകൾ.അതേസമയം നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. കടുവയ്ക്കു ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന കാപ്പ ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. ക്രിസ് മസ് റിലീസാണ് കാപ്പ. ലൂസിഫറിനും ബ്രോ ഡാഡിക്കുശേഷം മോഹൻലാലും പൃഥ്വിരാജും ഒരുമിക്കുന്ന എമ്പുരാൻ അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും. വിദേശ രാജ്യങ്ങളാണ് എമ്പുരാന്റെ ലൊക്കേഷൻ. ബ്ളസിയുടെ ആടുജീവിതം പൂർത്തിയാക്കിയ പൃഥ്വിരാജ് ജയൻ നമ്പ്യാരുടെ വിലായത്ത് ബുദ്ധയിലാണ് അഭിനയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |