കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വിവാഹിതയുടെ പരാതിയിൽ ബലാത്സംഗത്തിനു കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി. കൊല്ലം സ്വദേശിനിയുടെ പരാതിയിൽ യുവാവിനെതിരെ പുനലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നിരീക്ഷണം. കേസ് റദ്ദാക്കണമെന്ന യുവാവിന്റെ ഹർജിയാണ് കോടതി പരിഗണിച്ചത്.
പരാതിക്കാരിയും ഹർജിക്കാരനും വിദേശത്തുവച്ചാണ് പരിചയത്തിലായത്. ഭർത്താവിൽ നിന്ന് യുവതി അകന്നു കഴിയുകയാണെങ്കിലും വിവാഹ മോചന നടപടികൾ പൂർത്തിയാക്കിയിട്ടില്ല. ഇതിനിടയിലാണ് ഹർജിക്കാരനുമായുള്ള ബന്ധം. ഒരു വിവാഹബന്ധം നിലനിൽക്കേ മറ്റൊരാളെ വിവാഹം കഴിക്കാനാവില്ലെന്നതിനാൽ യുവതി നൽകിയ പരാതിയിൽ ബലാത്സംഗത്തിനു കേസെടുക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |