തൃശൂർ: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്‌ചയിലേക്ക് പതിച്ച് അപകടം. കൊണ്ടാഴിയിൽ രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. തൃശൂരിൽ നിന്നും തിരുവില്വാമലയിലേക്ക് സർവീസ് നടത്തുന്ന സുമംഗലി എന്ന ബസാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടമുണ്ടാകുന്ന സമയത്ത് 30 യാത്രക്കാർ ബസിലുണ്ടായിരുന്നു എന്നാണ് വിവരം. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളടക്കം അപകടത്തിൽ പെട്ടിട്ടുണ്ട്. ഇവരിൽ ഡ്രൈവറടക്കം മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ബസിൽ നിന്നും എല്ലാവരെയും പുറത്തെടുത്തതായും വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായുമാണ് വിവരം.
പഴയന്നൂരിലെ റോഡിലൂടെ പോകേണ്ട ബസ് ഇവിടെ പണി നടക്കുന്നതിനാൽ ബൈപാസ് ഭാഗത്തിലൂടെ വഴി തിരിച്ച് വിട്ടിരുന്നു. വഴിയെക്കുറിച്ച് അധികം ധാരണയില്ലാത്തതാണ് അപകടമുണ്ടാകാൻ കാരണമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |