തെന്നിന്ത്യയുടെയും മലയാളത്തിന്റെയും പ്രിയ താരമാണ് നരേൻ. തനിക്കു രണ്ടാമത്തെ കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവച്ച് നരേൻ. ആൺകുഞ്ഞാണ്. നരേൻ - മഞ്ജു ദമ്പതികൾക്ക് തന്മയ എന്ന മകളുണ്ട്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മു എന്ന ചിത്രത്തിൽ ഇജോ എന്ന കഥാപാത്രമാണ് നരേനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കുന്നത്. കമൽഹാസൻ, വിജയ് സേതുപതി , ലോകേഷ് കനകരാജ് ചിത്രം വിക്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മലയാളത്തിൽ അദൃശ്യം ആണ് നരേന്റേതായി അവസാനം റിലീസ് ചെയ്തത്. ഡിറ്റക്ടീവ് നന്ദ എന്ന കഥാപാത്രത്തെയാണ് നരേൻ അവതരിപ്പിച്ചത്. ത്രില്ലർ ഡ്രാമയാണ് അദൃശ്യം.സാക് ഹാരിസാണ് ചിത്രം സംവിധാനം ചെയ്തത്.ജൂവിഡ് പ്രൊഡക്ഷൻസുമായി ചേർന്ന് യു.എ.എൻ ഫിലിം ഹൗസ്, എ.എ.എ.ആർ പ്രൊഡക്ഷൻസ് എന്നീ ബാനറുകൾ സംയുക്തമായാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |