വാഷിംഗ്ടൺ: 2024ലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി റാപ്പ് ഗായകൻ കാന്യെ വെസ്റ്റ് രംഗത്ത്. കാന്യെ തന്റെ പേര് അടുത്തിടെ ' യേ " എന്ന് മാറ്റിയിരുന്നു. തന്റെ കാംപെയിൻ ലോഗോയുടെ വീഡിയോ കാന്യെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ തനിക്കൊപ്പം മത്സരിക്കാൻ ( വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ) ക്ഷണിച്ചെന്നാണ് കാന്യെയുടെ അവകാശവാദം. താൻ തോൽക്കുമെന്ന് പറഞ്ഞ് ട്രംപ് തനിക്ക് നേരെ ആക്രോഷിച്ചെന്നും കാന്യെ പറയുന്നു. അടുത്തിടെ ജൂതവിരുദ്ധ പരാമർശങ്ങൾ നടത്തി കാന്യെ വിവാദം സൃഷ്ടിച്ചിരുന്നു. 2020ലും കാന്യെ പ്രസിഡന്റ് സ്ഥാനത്തിനായി പ്രചാരണം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. മോഡലും ടെലിവിഷൻ റിയാലിറ്റി ഷോ താരവുമായ കിം കർദാഷിയാന്റെ മുൻ ഭർത്താവാണ് കാന്യെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |