ഭക്ഷണത്തിൽ ധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ആരോഗ്യം നൽകുന്നതോടൊപ്പം തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. പയർ, സോയാബീൻ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. വിറ്റമിൻ ഡിയുടെ അളവ് മീനിൽ ധാരാളമുണ്ട്. പുഴമീനുകളിലുമുള്ള ഒമേഗ-3 ഫാറ്റി ആസിഡ് മുടിയുടെ വളർച്ചക്ക് ഏറെ ആവശ്യമാണ്.
ഈ ഫാറ്റി ആസിഡുകൾ ശരീരത്തിനല്ല, മറിച്ച് മുടിയുടെ വളർച്ചയ്ക്കാണ് സഹായകമാകുന്നത്. ചീര, ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും മുടിയിഴകൾക്ക് സംരക്ഷണവും ആരോഗ്യവും നൽകുന്നു. അതോടൊപ്പം മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സിയും നല്ല ഫലം തരും. തലയോട്ടിക്ക് ആവശ്യമായ സംരക്ഷണം നൽകാൻ വിറ്റാമിൻ സി സഹായിക്കും. വിറ്റാമിൻ സിയുടെ കുറവ് താരൻ, തലചൊറിച്ചിൽ എന്നിവയ്ക്ക് കാരണമാകും. കട്ടത്തൈര് പതിവായി കഴിക്കുന്നത് കേശസംരക്ഷണത്തിന് നല്ലതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |