പ്രിയദർശൻ രചനയും സംവിധാനവും ചെയ്യുന്ന കൊറോണ പെപ്പേഴ്സ് എന്ന ചിത്രത്തിൽ ഹന്ന റെജി കോശിയും .ആസിഫ് അലി - ജീത്തു ജോസഫ് ചിത്രം കൂമനു ശേഷം ഹന്ന റെജി കോശി അഭിനയിക്കുന്ന ചിത്രമാണ്.
മോഡലിംഗ് രംഗത്തുനിന്നാണ് ഹന്ന സിനിമയിലേക്ക് എത്തുന്നത് .പൃഥ്വിരാജ് ചിത്രം ഡാർവിന്റെ പരിണാമം ആണ് ആദ്യ സിനിമ. രക്ഷാധികാരി ബൈജു ഒപ്പ്, എന്റെ മെഴുതിരി അത്താഴങ്ങൾ, തീർപ്പ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂമൻ സിനിമയിൽ ലക്ഷ്മി എന്ന കഥാപാത്രം ഏറെ പ്രശംസ നേടിക്കൊടുത്തു. ആസിഫ് അലിയുടെ എ രഞ്ജിത് സിനിമ ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.അതേസമയം
കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന കൊറോണ പേപ്പേഴ്സിൽ ഗായത്രി ശങ്കർ ആണ് നായിക. ഷൈൻ ടോം ചാക്കോ, ലാൽ ജൂനിയർ, സിദ്ദിഖ്, കുഞ്ഞുകൃഷ്ണൻ, വിജിലേഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഡിസംബർ ആദ്യവാരം ചിത്രീകരണം പൂർത്തിയാവും.